കൊവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ പോര്‍ട്ടലില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു.

കൊവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യേണ്ട കൊവിന്‍ പോര്‍ട്ടലില്‍ നിര്‍ണായക മാറ്റങ്ങള്‍ വരുന്നു. കൊവിഡ് വാക്സിനെടുത്തവര്‍ക്ക് കിട്ടുന്ന സര്‍ട്ടിഫിക്കറ്റില്‍ വിവരങ്ങള്‍ തിരുത്താന്‍ അവസരം നല്‍കും. പുതിയ മാറ്റങ്ങളുള്‍പ്പെടുത്താനുള്ള അപ്ഡേഷന്‍ നാളെയോടെ പൂര്‍ത്തിയായേക്കും.

തുടക്കത്തില്‍ ഏറെ താളപ്പിഴകളുണ്ടായിരുന്ന കൊവിന്‍ പോര്‍ട്ടല്‍ നിലവില്‍ രജിസ്ട്രേഷന് വലിയ തടസ്സങ്ങളും തര്‍ക്കങ്ങളുമില്ലാതെ മുന്നോട്ടു പോവുകയാണ്. രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞവര്‍ക്ക് കൊവിന്‍ പോര്‍ട്ടലില്‍ പേര്, പ്രായം ഉള്‍പ്പടെയുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ തിരുത്താനുള്ള സംവിധാനം ഉടനെ നിലവില്‍ വരും.

രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് തന്നെ തെറ്റുകളുണ്ടെങ്കില്‍ തിരുത്തി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകും.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക