കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിക്കാതെ വടവാതൂർ ഡമ്പിംങ് യാർഡിലെ മാലിന്യം തരംതിരിക്കാനുള്ള പ്രവൃത്തികൾ നടത്തുന്നതിനെതിരെ കോട്ടയം നഗരസഭക്ക് വിജയപുരം ഗ്രാമപഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകി. നിലവിൽ ആരംഭിച്ചിരിക്കുന്ന പ്രവൃത്തികൾ ഭരണസമിതി അംഗങ്ങൾ നേരിട്ടെത്തി പരിശോധിച്ചു. വടവാതൂർ ഡമ്പിംങ് യാർഡിലെ മാലിന്യ പ്രതിസന്ധി, കോടതിയിൽ നിലനിൽക്കുന്ന വിഷയമായതിനാൽ ഏകപക്ഷീയമായ ഇടപെടൽ അനുവദിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് വി.ടി. സോമൻകുട്ടി വ്യക്തമാക്കി. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എംസികെ കുട്ടി എഞ്ചിനീയറിംങ് പ്രോജക്ട് കമ്പനിയാണ് വടവാതൂരിലെ 8000 ക്യൂബിക് മീറ്റർ മാലിന്യം വേർതിരിച്ച് ബയോമൈനിംങ് നടത്തി നീക്കം ചെയ്യാൻ കരാർ എടുത്തിരിക്കുന്നത്. പഞ്ചായത്തിന്‍റെയും നാട്ടുകാരുടെയും ആശങ്ക പരിഹരിച്ചു കൊണ്ട് മാലിന്യ പ്രശ്നത്തിന് ശാശ്വതപരിഹാരമാണ് വേണ്ടതെന്നും, പഞ്ചായത്ത് ഇതിനായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വടവാതൂർ ഡമ്പിംങ് യാർഡിലെ മാലിന്യം തരം തിരിക്കൽ; കോട്ടയം നഗരസഭയ്ക്ക് സ്റ്റോപ്പ് മെമ്മോ
RELATED ARTICLES