വാഗമണ്ണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്.

ഇടുക്കി വാഗമണ്ണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്ഡ്.എൽ എസ് ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തു.നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.

വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെയുള്ള സംഘമാണ് പിടിയിലായത്.എൽ എസ് ഡി, സ്റ്റാമ്പ്‌, ഹെറോയിൽ, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമണിയിരുന്നു റെയ്ഡ്.

ഇടുക്കി വാഗമണ്ണിൽ നിശാ പാർട്ടി നടത്തിയ റിസോർട്ട് സി പി ഐ പ്രാദേശിക നേതാവിൻ്റേത്.ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി കുറ്റിക്കാടിൻ്റേതാണ് റിസോർട്ട്ഇവിടെ നേരത്തേയും നിശാപാർട്ടി നടന്നിരുന്നു.ഇന്നലെ രാത്രി പാർട്ടി നടക്കുന്നതിനിടെ ജില്ലാ നാർക്കോട്ടിക് സെൽ നടത്തിയ റെയ്ഡിൽ.എൽ എസ് ഡി അടക്കമുള്ള ലഹരി മരുന്നുകൾ പിടിച്ചെടുത്തിരുന്നു.ഹെറോയിൻ, കഞ്ചാവ് എന്നിവയും പിടിച്ചെടുത്തു.

നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്.വൈകുന്നേരം തൂങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.ഇരുപത്തിയഞ്ചോളം സ്ത്രീകൾ ഉൾപ്പടെയുള്ള സംഘമാണ് പിടിയിലായത്.

നിശാപാർട്ടിക്ക് പിന്നിൽ 9 പേരെന്ന് പൊലീസ്

ഇവരും പാർട്ടിയിൽ പങ്കെടുത്തു

പാർട്ടി സംബന്ധിച്ച വിവരം പ്രതികൾ പങ്ക് വച്ചത് സാമൂഹ്യ മാധ്യമങ്ങളിലൂടെ

പിടിയിലായ 60 പേരെയും ചോദ്യം ചെയ്യുന്നത് തുടരുന്നു

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണിവർ

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക