സമൂഹ മാധ്യമങ്ങളിൽ വൈറലായ രേണുകയുടെ പാട്ട് ട്വിറ്ററിൽ പങ്ക് വെച്ച് രാഹുൽ ഗാന്ധി എം പി

മാനന്തവാടി കോണ്‍വെന്റ്കുന്ന് കോളനിയിലെ  മണിയുടെയും രമ്യയുടെയും മകളും, മാനന്തവാടി ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ രേണുക പാടി സമൂഹ മാധ്യമങ്ങളിൽ വൈറലായ രാജഹംസമേ എന്ന് തുടങ്ങുന്ന ഗാനം ട്വിറ്ററിലൂടെ പങ്കുവച്ച് വയനാട് എംപി രാഹുൽ ഗാന്ധി. രാഹുലിന്‍റെ മണ്ഡലമായ വായനാട് മാനന്തവാടിയിൽ ഗോത്ര വർഗ കലാകാരിയായ രേണുകയുടെ പാട്ട് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്.

 

 

‘രേണുകയുടെ പാട്ട് ശ്രുതിമധുരമാണ്. ജന്മസിദ്ധമായ കലാവാസന ജീവിതത്തിൽ തുണയാകട്ടെ. പാടിപ്പറക്കാൻ കൂടെയുണ്ടാവും. എല്ലാ ഭാവുകങ്ങളും’ എന്ന് വിഡിയോ ഷെയർ ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി എംപി ട്വിറ്ററിൽ കുറിച്ചു.

 

 

ഒരു പാട്ട് കൊണ്ട് ലക്ഷങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് വയനാട്ടിലെ പത്താം ക്ലാസുകാരി. അതേസമയം രേണുകയ്ക്ക് സിനിമയിൽ പാടാൻ അവസരം ലഭിച്ചിരിക്കുകയാണിപ്പോൾ. സംവിധായകൻ മിഥുൻ മാനുവൽ തോമസാണ് തന്റെ അടുത്ത സിനിമയിൽ രേണുക പാടുമെന്ന് അറിയിച്ചിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷവാർത്ത അറിയിച്ച മിഥുൻ രേണുകയുടെ ഗാനാലാപനത്തിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക