എറണാകുളം വരാപ്പുഴയില്‍ സ്‌ഫോടനമുണ്ടായ പടക്കനിര്‍മാണശാലയുടെ ഉടമയ്ക്കും സഹോദരനുമെതിരെ കേസെടുത്തു.
സ്ഥാപന ഉടമ ജാന്‍സണ്‍, സഹോദരന്‍ ജാന്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മനപ്പൂര്‍വമായ നരഹത്യയ്ക്കും എക്സ്പ്ലോസീവ് ആക്‌ട് പ്രകാരവുമാണ് കേസെടുത്തത്.പടക്കനിര്‍മാണശാലക്ക് ലൈസന്‍സില്ലെന്ന് ജില്ല കളക്ടര്‍ ഡോ. രേണുരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. പൂര്‍ണമായും അനധികൃതമായായാണ് പടക്കശാല പ്രവര്‍ത്തിച്ചിരുന്നത്. പടക്കം നിര്‍മിക്കുന്നതിനും സംഭരിക്കുന്നതിനും വില്‍ക്കുന്നതിനും ലൈസന്‍സില്ല. വില്‍ക്കുന്നതിന് ലൈസന്‍സുണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നെങ്കിലും ഇത് തെറ്റാണെന്നും സംഭവത്തില്‍ തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.