Wednesday, March 22, 2023

കോട്ടയം വെള്ളൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

വെള്ളൂര്‍: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ ഇരുമ്പയം പെരുംതട്ട് ഭാഗത്ത് പള്ളിക്കുന്നേൽ വീട്ടിൽ രഞ്ജു എന്ന് വിളിക്കുന്ന രഞ്ജിത്ത്(27) എന്നയാളാണ് പോക്സോ നിയമപ്രകാരം വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കയ്യിൽ കടന്നു പിടിക്കുകയും, ഓൺലൈൻ ക്ലാസിനായി ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് അശ്ലീല ഫോട്ടോകളും സ്റ്റിക്കറുകളും, സന്ദേശങ്ങളും അയച്ചു അത്തരം മെസ്സേജുകൾ തിരിച്ചും ആവശ്യപ്പെടുകയും ആയിരുന്നു. പരാതിയെ തുടർന്നു വെള്ളൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. എസ്.ഐ മാരായ വിജയപ്രസാദ് എം.എൽ, മുജീബ് വി.എച്ച്, സി.പി.ഓ മനോജ് പി.യു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img