പീരുമേട്ടില്‍ പട്ടയം നല്‍കുന്നതിന് വേണ്ടി വീട്ടമ്മയില്‍ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായി.
പീരുമേട്ടില്‍ പട്ടയം നല്‍കുന്നതിന് വേണ്ടി വീട്ടമ്മയില്‍ നിന്നും ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങിയ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയിലായി. വീട്ടമ്മയുടെ പരാതിയിലാണ് ജൂസ് റാവുത്തേറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ചൊവ്വാഴ്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.വാഗമണ്‍ ഉപ്പുതറ സ്വദേശി രാധാമണി സോമന് തന്റെ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്തിന് പട്ടയം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പട്ടയം നല്കണമെങ്കില് അര ലക്ഷം രൂപ വേണമെന്ന് ജൂസ് റാവുത്തര്‍ ആവശ്യപ്പെട്ടതോടെ രാധാമണി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാറെ പിടികൂടുന്നതിന് വിജിലന്‍സ് പൗഡര്‍ പൂശിയ ഇരുപതിനായിരം രൂപയുടെ കെട്ട് രാധാമണിയെ ഏല്‍പ്പിച്ചു.
ഈ തുക കൈമാറുന്നതിനിടെയാണ് വേഷം മാറിയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തഹസില്‍ദാരെ പിടികൂടുകയായിരുന്നു. പരിശോധനയില്‍ പരാതിയില്‍ നിന്നും തുക കണ്ടെത്തുകയും ചെയ്തു.