കാലിൽ വൃണവുമായി ഗജരാജന് ദുരിതം

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഗജവീരനായ വിജയകൃഷ്ണനാണ് മാസങ്ങളായി ദുരിതമനുഭവിക്കുന്നത്.ഒന്നാം പാപ്പാൻ മാസങ്ങൾക്ക് മുൻപ് ലോക്ക് ഡൗൺ കാലത്ത് സസ്പെൻഷനിലായിരുന്നു.രണ്ടാം പാപ്പാനാണ് ഇപ്പോൾ വിജയകൃഷ്ണനെ പരിചരിണങ്ങൾ നടത്തുന്നത്. മാസങ്ങൾക്ക് മുൻപ് മദപ്പാടുണ്ടായപ്പോൾ ചങ്ങലയിട്ട് തളച്ചിരുന്നു.

ഒറ്റചട്ടക്കാരനായ വിജയകൃഷ്ണനെ പിന്നീട് ഒന്നാം ചട്ടക്കാരൻ ഇല്ലാതായതോടെ ഈ ചങ്ങല അഴിക്കാനും കഴിഞ്ഞിട്ടില്ല.ഇപ്പോൾ മുൻവശത്തെ കാൽ അഴുകി അതിനുള്ളിൽ ചങ്ങല കിടക്കുന്നത് മൂലം കണ്ണീരൊലിപ്പിച്ച് ദുരിതത്തിലായിരിക്കുകയാണ് വിജയകൃഷ്ണൻ.ഇപ്പോൾ മദപ്പാടിലുമാണ് ആന. വെറ്ററിനറി ഡോക്ടർ എത്തിയെങ്കിലും ദേവസ്വം ബോർഡിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ മയക്കു വെടി വെച്ച് ചികിത്സിക്കാൻ കഴിയൂ. ഇതിന് ദേവസ്വം ബോർഡ് അടിയന്തിര ഇടപെടൽ നടത്തണമെന്നാണ് ആന പ്രേമികളുടെയും മാതംഗ പെരുമ പോലെ ഉള്ള ആന പ്രേമി സംഘടനകളുടെയും ആവശ്യം.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക