വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കന്‍ ബോട്ടുകള്‍ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാര്‍ഡ്.
വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കന്‍ ബോട്ടുകള്‍ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാര്‍ഡ്. ബോട്ടുകള്‍ മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്നതാണെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കണ്ടെത്തി. ആശയ വിനിമയ ഉപകരണങ്ങളും മയക്കുമരുന്നും ബോട്ടുകളില്‍ ഉണ്ടായിരുന്നതായാണ് കോസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ബോട്ടിനുള്ളിലുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ കടലില്‍ ഉപേക്ഷിച്ചതായി ബോട്ടിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച്ച രാവിലെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ തീരത്തേക്ക് കടന്നുകയറിയ മൂന്ന് ശ്രീലങ്കന്‍ ബോട്ടുകളെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. കടലില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ശ്രീലങ്കന്‍ ബോട്ടുകളെ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡ് സംഘം വളയുകയായിരുന്നു.19 പേരായിരുന്നു ബോട്ടുകളില്‍ ഉണ്ടായിരുന്നത്.
ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബോട്ടുകളില്‍ മയക്കുമരുന്ന് കടത്തുകയാണെന്ന വിവരം പുറത്തു വന്നത്. പാകിസ്താനില്‍ നിന്നും കൊണ്ടു വന്ന 200 കിലോ ഹെറോയ്നും ഹാഷിഷ് ഓയിലും ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.