ആറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ഭാവന. താരം നായികയായി എത്തുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു എന്ന ചിത്രം നാളെ റിലീസിന് എത്തുകയാണ്.
അതിനിടെ ഭാവനയുടെ തിരിച്ചുവരല്‍ ആഘോഷമാക്കുകയാണ് സൂപ്പര്‍താരങ്ങള്‍. ഭാവനയ്ക്ക് ആശംസകളുമായി നിരവധി താരങ്ങളാണ് എത്തുന്നത്.
ഇപ്പോള്‍ ശ്രദ്ധനേടുന്നത് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നു സിനിമയുടെ അണിയറപ്രവര്‍ത്തര്‍ പുറത്തുവിട്ട വിഡിയോ ആണ്. ഭാവനയ്ക്ക് ആശംസകളുമായി എത്തുന്ന സിനിമാതാരങ്ങളെയാണ് വിഡിയോയില്‍ കാണുന്നത്. മാധവന്‍, ജാക്കി ഷറോഫ്, കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, ടോവിനോ തോമസ്, പാര്‍വതി, പ്രിയാ മണി, ജിതേഷ് പിള്ള തുടങ്ങിയവരാണ് ഭാവനയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് വിഡിയോയുമായി എത്തിയത്. തന്നെ പിന്തുണയ്ക്കുന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഭാവന വിഡിയോ പങ്കുവച്ചിട്ടുണ്ട്.