അയച്ച മെസേജില്‍ തെറ്റുണ്ടെങ്കില്‍ 15 മിനിറ്റിനുള്ളില്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കി വാട്‌സ്‌ആപ്പ്.
മെസേജ് അയച്ചതില്‍ തെറ്റുണ്ടായാല്‍ ഡിലീറ്റ് ചെയ്ത് വീണ്ടും അയക്കുകയാണ് ഉപഭോക്താക്കള്‍ ഇപ്പോള്‍ ചെയ്യുന്നത്.
പുതിയ ഫീച്ചര്‍ വരുന്നതോടെ മെസേജില്‍ ഉണ്ടാകുന്ന അക്ഷരത്തെറ്റുകളും ഗ്രാമര്‍ പിഴവുകളും തിരുത്താനും ചിലത് ഒഴിവാക്കാനും സാധിക്കും.
ആപ്പിളിന്റെ ഐമെസേജ് ആപ്പിലുള്ളത് പോലെയാണ് എഡിറ്റ് ബട്ടണ്‍ പ്രവര്‍ത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പരീക്ഷഘട്ടത്തിലുള്ള സംവിധാനം വാട്‌സ്‌ആപ്പ് ബീറ്റ ഐഒഎസ് 23.4.0.72 കണ്ടതായാണ് റിപ്പോര്‍ട്ട്.