പോലീസ് സേനയ്ക്ക് വിൻ മാസ്റ്ററിന്റെ ആദരം

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ലൈറ്റ് ലൈൻസ് ഗ്രൂപ്പിന്റെ ആദരം . കേരളത്തിലെ ആദ്യത്തെ ടേം ബുക്ക് ( Term Book) ആയ വിൻ മാസ്റ്റർ  പോലീസ് ഉദ്യോഗസ്ഥരുടെ എസ് എസ് എൽ സി വിദ്യാർത്ഥികളായ മക്കൾക്ക് സൗജന്യ പഠന സഹായി നൽകുന്നു. 2020-21 വർഷത്തെ വിൻമാസ്റ്റർ ടേം ബുക്ക് വിദ്യാർത്ഥിക്ക് സൗജന്യമായി ലഭിക്കും.

 

പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ ജി ജയദേവ് നിർവഹിച്ചു. ഡപ്യൂട്ടി പോലീസ് സൂപ്രണ്ട്  ശ്രീ വിനോദ് പിള്ള, ലൈറ്റ് ലൈൻസ് എം ഡി യും,  വിൻ മാസ്റ്റർ മാർക്കറ്റിങ് ഹെഡുമായ അനൂപ് കെ എം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉന്നത നിലവാരമുള്ള വിൻ മാസ്റ്റർ കേരളത്തിലെ പ്രഗത്ഭരായ അധ്യാപകർ ചേർന്നാണ് തയ്യാറാക്കുന്നത് . കേരളത്തിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും എസ് എസ് എൽ സിക്ക് പഠിക്കുന്ന കുട്ടികൾക്ക് ഈ വർഷം സൗജന്യമായി വിൻ മാസ്റ്റർ ലഭിക്കും . കോവിഡ് വ്യാപനം തുടങ്ങിയതു മുതൽ കർമ്മരംഗത്തുള്ള പോലീസ് സേനയ്ക്കുള്ള ആദരമായാണ്  ഇതെന്ന്  ലൈറ്റ് ലൈൻസ് എം ഡി ശ്രീ അനൂപ് കെ എം  പറഞ്ഞു. ഒന്നു മുതൽ പത്തുവരെയുള്ള വിദ്യാർത്ഥികൾക്കായാണ് വിൻ മാസ്റ്റർ ടേം ബുക്കുകൾ പ്രസിദ്ധീകരിക്കുന്നത് .

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക