Thursday, March 30, 2023

ലോകകിരീടത്തില്‍ മുത്തമിട്ട് ഓസ്ട്രേലിയ; വനിതാ ടി-20 യില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് 19 റണ്‍സിന്

വനിതാ ടി-20 ലോകകിരീടം ഓസ്ട്രേലിയ്ക്ക്. ഫൈനലില്‍ 19 റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഓസ്ട്രേലിയയുടെ ആറാം കിരീടനേട്ടം.

ഓസ്ട്രേലിയ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 6 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സിന് അവസാനിച്ചു.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസിസിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 18 റണ്‍സിന് ഓപ്പണര്‍ അലിസ ഹീലി പുറത്തായെങ്കിലും ബെത്ത് മൂണി ഉറച്ചുനിന്നു. ഒമ്ബത് ബൗണ്ടറികളും ഒരു സിക്‌സും പറത്തി 74 റണ്‍സ് നേടി. ഗാര്‍ഡ്നര്‍, ഷുട്ട്, ബ്രൗണ്‍, ജൊണാസന്‍ എന്നിവര്‍ ഓസ്ട്രേലിയക്കു വേണ്ടി വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മരിസാനെ കാപ്പ്, ഷബ്‌നം ഇസ്മയില്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടേത് പതിഞ്ഞ തുടക്കമായിരുന്നു. ഓപ്പണര്‍ വോള്‍വാര്‍ഡ്റ്റ് അര്‍ധസെഞ്ചുറി നേടിയെങ്കിലും മറ്റാര്‍ക്കും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായില്ല. ക്ലോ ട്രിയോണ്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്. കരുത്തരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്ക പുതുചരിത്രം രചിക്കാനെത്തിയത്.

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക

RELATED ARTICLES
- Advertisment -spot_img

Most Popular

spot_img