ലൈറ്റ് ലൈൻസും ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻറും ചേർന്നു നൽകുന്ന Luminary അവാർഡ് ആനി സിറിയക്കിന് . വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സമർപ്പിച്ചു.

ആനി സിറിയക് – അധ്യാപനം ജീവിത വ്രതമാക്കിയ വനിതാ രത്നം :ഡോ പി. ആർ. സോന

ലൈറ്റ് ലൈൻസും ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻറും ചേർന്നു നൽകുന്ന Luminary അവാർഡ് ആനി സിറിയക്കിന് . വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സമർപ്പിച്ചു.പുരസ്കാരത്തിന്റെ രണ്ടാം വർഷമാണ് അധ്യാപികയായ ആനി സിറിയക്(അമൃത സ്കൂൾ മൂലവട്ടം കോട്ടയം )തിരഞ്ഞെടുക്കപ്പെട്ടത്.

അതോടൊപ്പം വിവിധ സ്കൂളുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അൻപതു പെൺകുട്ടികൾക്ക് പഠനകിറ്റും വിതരണം ചെയ്തു. മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി. ആർ സോന, അധ്യാപികയും എഴുത്തുകാരിയുമായ റീന ജെയിംസ്, മുൻ അവാർഡ് ജേതാവ് മോളി ജേക്കബ്, ലോജിക് ഡയറക്ടർ സന്തോഷ്‌ കുമാർ, ലൈറ്റ് ലൈൻസ് ന്യൂസ്‌ ഡയറക്ടർ അനൂപ് കെ. എം, ദിവ്യാ, ചിഞ്ചു, കാർത്തിക, ആതിര, വിഷ്ണു എന്നിവരും വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

അധ്യാപനം ജീവിത വ്രതമാക്കിയ വ്യക്തിയാണ് ആനി സിറിയക് . ടീച്ചറിന്റെ ഇംഗ്ലീഷ് ക്ലാസ്സുകൾ മാത്രമല്ല വ്യക്തിത്വവും വിദ്യാർത്ഥികളെ ആകർഷിക്കുന്നു . ഇംഗ്ലീഷ് സാഹിത്യത്തിൽ MA യും BEd ഉം നേടിയ ശേഷമാണ് ടീച്ചർ അധ്യാപന രംഗത്ത് എത്തിയത് . മികച്ച ഒരു അധ്യാപന ശൈലി രൂപപ്പെടുത്താനായത് ടീച്ചറിന്റെ വലിയ നേട്ടമാണ് .

 

വാർത്തകൾ വേഗത്തിൽ അറിയാനും, അറിയിക്കാനും ഈ ഗ്രൂപ്പിൽ JOIN ചെയ്യുക